amupschool.webaesthetics.tech

About Us

Our History

History of Koolimuttam A.M.U.P. School

Koolimuttam A.M.U.P. School, with a legacy of over a hundred years, is not only an institution of learning but also a source of great pride for the community. It holds the distinction of being Kerala’s first aided school where every classroom is fully air-conditioned, a milestone that reflects its commitment to providing a modern learning environment.

Founding and Early Days

The school was established in 1920 in Thattungal, a central part of Koolimuttam. The name “Thattungal” is believed to have originated from an old prayer platform, known locally as Niskarathattu. The land, spanning about three and a half acres, belonged to Punnilath Abdunji Sahib, a respected landlord and community leader. At the time, the British government was encouraging the establishment of schools for the Mappila community and sought local participation. Rising to the occasion, Abdunji Sahib founded the Thattungal Aided Mappila Upper Primary (A.M.U.P.) School in 1920 to provide education for local underprivileged children.
In its early days, the school had classes only up to the third grade, staffed by just three teachers for 73 students. It received official recognition after its first inspection in 1921. The academic calendar then was very different: instead of a long summer vacation, there was a one-month holiday for Ramadan. Homework typically included thirty days of copy writing and thirty math problems. School inspections were considered major events. With no proper roads, the inspector would arrive carried in a palanquin (manchal), dressed in a coat, shoes, and a red cap. During inspections, dictation exercises were common, and the main subjects taught were Maths and Malayalam. While government support for meals was absent, the manager and local community members provided students with gruel (kanji) and boiled root vegetables (puzhukku).

Educational Progress

The school faced a serious setback in 1940, when its building collapsed in a storm and flood. Fortunately, the incident occurred at night, and no lives were lost. A new structure with a thatched roof supported by pillars was soon built on the eastern side. Around this time, classes were extended up to the fifth grade, and the school was renamed A.M.L.P. School.
Later, Abdunji Sahib entrusted the management to his son, Mohammadunni, popularly known as “Manager.” In 1961, the government discontinued the fifth grade as part of reorganization, but by 1964 the school was upgraded once again, extending to the seventh grade and renamed A.M.U.P. School. Even today, it is fondly remembered as Thattungal School.
From 1996 onwards, the school added a well, motor shed, and separate toilet facilities. Land was also donated by the manager for community services such as an Anganwadi, Madrasa, and Health Center. A Pre-Primary section was also introduced to strengthen early education.
After the tenure of Mohammadunni Haji, his son, P.M. Abdul Majeed, took charge as manager. Under his leadership, the school has embraced many innovative and modern features rarely found in similar institutions. These include:
  • Construction of new school buildings.
  • Air-conditioning in every classroom.
  • Installation of solar panels to power the AC system.
  • Provision of a clean drinking water facility.
  • Development of Smart Classrooms and a Mini-Theatre.
  • Online English classes organised by Ann Foundation
  • A modernized kitchen.
  • Introduction of an A.I. Teacher.
  • Aquaponics farming using the Eco-Bricks System.
At present, the school is also renovating its playground to enhance children’s health and encourage sports. The efforts of the PTA President, C.A. Muhammad Ashraf, along with the committee members, ensure that the institution continues to move forward. The dedication of the teachers and the leadership of the Headmaster, Sooraj Master, further strengthen the school’s mission to prepare its students for the challenges of the modern world.

കൂളിമുട്ടം എ.എം.യു.പി. സ്കൂളിന്റെ ചരിത്രം

കിഴക്ക് പെരുന്തോടും പടിഞ്ഞാറ് അറബിക്കടലും കാവൽ നിൽക്കുന്ന, ചരിത്രമുറങ്ങുന്ന ഗ്രാമമാണ് കൂളിമുട്ടം. വടക്ക് ഭാഗത്തു പെരിഞ്ഞനം, തെക്ക് ഭാഗത്തു പടിഞ്ഞാറെ വെമ്പല്ലൂരു മാണ് ഈ നാടിൻ്റെ അതിരുകൾ.
നൂറ് വർഷം പിന്നിട്ട ഈ വിദ്യാലയം, അക്ഷരവെളിച്ചം നൽകുന്നതോടൊപ്പം കേരളത്തിലെ ആദ്യത്തെ എല്ലാ ക്‌ളാസുമുറികളും ശീതികരിച്ച എയ്ഡഡ് സ്കൂളായി തലയുയർത്തി നിൽക്കുന്നു. ഇത് കൂളിമുട്ടത്തിനും ഈ നാടിനും ഒരുപോലെ അഭിമാനമാണ്.

സ്ഥാപനവും ആദ്യകാല ചരിത്രവും

ഈ വിദ്യാലയത്തിന്റെ പൂർവകാല ചരിത്രത്തിന്, ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും സാംസ്കാരിക വൈകൃതങ്ങൾക്കെതിരെയും ജീവൻ നൽകി പോരാടിയ ഒരു ചെറുത്തുനിൽപ്പിന്റെ വീരഗാഥ പറയാനുണ്ട്.
തട്ടുങ്ങൽ എന്ന പേര് വന്നതിനെക്കുറിച്ച് ആദ്യം പരിശോധിക്കാം. ഇവിടെ ഒരു നിസ്കാരത്തട്ട് ഉണ്ടായിരുന്നതുകൊണ്ടാണ് ഈ പേര് ലഭിച്ചതെന്ന് കരുതുന്നു. കൂളിമുട്ടം തങ്ങന്മാരുടെ ചരിത്രവുമായി ഈ സ്ഥലത്തിന് അഭേദ്യമായ ബന്ധമുണ്ട്.
കൂളിമുട്ടത്തിന്റെ ഹൃദയഭാഗമായ തട്ടുങ്ങലിൽ 1920 ൽ ഒരു വിദ്യാപീഠം പിറവിയെടുത്തതോടെയാണ് സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത്. ഏകദേശം മൂന്നര ഏക്കറോളം വലിപ്പമുണ്ടായിരുന്ന തട്ടുങ്ങൽ പറമ്പ് അന്നത്തെ ഒരു വലിയ ഭൂവുടമയായിരുന്ന പുന്നിലത്ത് അബ്ദുഞ്ഞി സാഹിബിന്റേതായിരുന്നു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നാട്ടുപ്രമാണിയായിരുന്നു അബ്ദുഞ്ഞി സാഹിബ്. അദ്ദേഹത്തിന്റെ കാലത്ത് കേരളത്തിൽ ബ്രിട്ടീഷ് ഭരണമായിരുന്നു. അതിനും മുൻപ് കോഴിക്കോടും കൊച്ചിയിലും, കൊടുങ്ങല്ലൂരിലും തിരുവിതാംകൂറിലും എല്ലാം നാട്ടുരാജാക്കന്മാർ നാട് വാണിരുന്നു. മലബാർ പ്രദേശത്ത് സാമൂതിരിമാരുടെ കീഴിൽ എല്ലാ മനുഷ്യരും ജാതി-മത ഭേദമന്യേ പരസ്പരം സംസ്കാരങ്ങൾ സമന്വയിപ്പിച്ച് സഹോദരങ്ങളെപ്പോലെ നല്ലൊരു ജീവിതം നയിച്ചിരുന്നു. അക്കാലത്ത് ചൈനക്കാരും അറബികളും പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും നമ്മുടെ നാട്ടിൽ പല ഭാഗത്തുമായി പല കാലത്ത് എത്തിയിരുന്നു. വൈദേശിക ശക്തികൾ ഭരണം കൈയാളാൻ ശ്രമിച്ചതോടൊപ്പം സാംസ്കാരികമായ കടന്നുകയറ്റവും ലക്ഷ്യമിട്ടു. പോർച്ചുഗീസുകാരുടെ കാലത്ത് ഈ കടന്നുകയറ്റം രൂക്ഷമായി. ഇതിനെതിരെ മലബാറിലെ ജനങ്ങൾ, വിശിഷ്യാ മുസ്‌ലിം സമുദായം, ശക്തമായ ചെറുത്തുനിൽപ്പ് നടത്തി. പോർച്ചുഗീസ് ആധിപത്യത്തിനെതിരെ പലയിടങ്ങളിലായി ധാരാളം ഏറ്റുമുട്ടലുകൾ നടന്നു. പോർച്ചുഗീസുകാരുടെ തേരോട്ടത്തിൽ പുതിയകാവ് പള്ളി പോലും അഗ്നിക്കിരയായി. നാട്ടുരാജ്യങ്ങൾക്ക് നിലനിൽപ് ഭീഷണിയായതോടെ മിക്കവരും ബ്രിട്ടീഷ് മേൽകോയ്മ സ്വീകരിച്ചു. പിന്നീട് ബ്രിട്ടീഷ് ഭരണപരിഷ്കാരങ്ങളിൽ അതൃപ്തരായ ജനങ്ങൾ ഭരണത്തിനെതിരെ ശക്തമായ സമരവും ചെറുത്തുനിൽപ്പും ആരംഭിച്ചു. തിരൂർ, തിരൂരങ്ങാടി, പൂക്കോട്ടൂർ, മമ്പുറം, ഏറനാട്, വള്ളുവനാട് തുടങ്ങിയ പ്രദേശങ്ങളിൽ സമരജ്വാലകൾ ആളിപ്പടർന്നു. പലയിടത്തും യുദ്ധം കൊടുമ്പിരി കൊണ്ടു. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാരുടെ യൂണിയൻ ജാക്ക് പതാക വലിച്ചുതാഴ്ത്തി, പകരം ഭാരതത്തിന്റെ വെളുത്ത പതാക ഉയർത്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഈ പോരാളികളായിരുന്നു. ഇത് ബ്രിട്ടീഷുകാരെ ശരിക്കും ഭയപ്പെടുത്തി. അവർ സമരം ശക്തമായി അടിച്ചമർത്തിക്കൊണ്ട് സമരത്തിൽ പങ്കെടുത്ത ഒട്ടുമിക്ക ചെറുപ്പക്കാരെയും ജയിലിലടക്കുകയും ആന്റമാൻ ദ്വീപിലേക്ക് നാടുകടത്തുകയും നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു.
ഈ സംഭവങ്ങൾ ബക്കിങ്ഹാം കൊട്ടാരത്തിൽ വരെ ചർച്ചയായി. എന്തുകൊണ്ടാണ് മാപ്പിളമാർ ബ്രിട്ടീഷുകാരെ ശക്തമായി എതിർക്കാൻ കാരണമെന്ന് അന്വേഷിക്കാൻ ബ്രിട്ടീഷ് സർക്കാർ ഒരു കമ്മീഷനെ നിയമിച്ചു. വിദ്യാഭ്യാസത്തിന്റെ കുറവാണ് ഇതിനു കാരണമെന്ന് കമ്മീഷൻ കണ്ടെത്തി. മാപ്പിളമാരെ സദ്‌ബുദ്ധരാക്കാൻ സ്കൂളുകൾ സ്ഥാപിക്കാൻ ബ്രിട്ടീഷ് സർക്കാർ ധാരണയായി. ഇതിന് നാട്ടിലെ പ്രമാണിമാരുടെ സഹായം തേടി. ഈ അവസരം ഉപയോഗിച്ച് ഇന്നാട്ടിലെ വളർന്നു വരുന്ന തലമുറക്ക് വിദ്യ പകർന്നുകൊടുക്കുന്നതിനായി 1920 ൽ അബ്ദുഞ്ഞി സാഹിബ് ഒരു വിദ്യാലയം സ്ഥാപിച്ചു. അങ്ങനെയാണ് തട്ടുങ്ങൽ എയ്ഡഡ് മാപ്പിള അപ്പർ പ്രൈമറി (എ.എം.യു.പി.) സ്കൂൾ പിറവിയെടുക്കുന്നത്.
മൂന്ന് അധ്യാപകരും 73 വിദ്യാർത്ഥികളുമായിട്ടാണ് മൂന്നാം തരം വരെയുള്ള വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1921 ൽ ആദ്യത്തെ ഇൻസ്‌പെക്ഷൻ നടന്നശേഷമാണ് സ്‌കൂളിന് അംഗീകാരം ലഭിച്ചത്. . ഇന്നത്തേതുപോലെ രണ്ടുമാസത്തെ മധ്യവേനലവധി അന്നുണ്ടായിരുന്നില്ല. പകരം റംസാനോടനുബന്ധിച്ച് ഒരു മാസത്തെ അവധിയാണ് നൽകിയിരുന്നത്. ഈ അവധിക്കു മുപ്പതു ദിവസത്തെ കോപ്പി എഴുത്തും മുപ്പത് കണക്കും ഗൃഹപാഠമായി നൽകുമായിരുന്നു. ഇന്നത്തേതുപോലെ അന്നും ഇൻസ്പെക്ഷൻ ഉണ്ടായിരുന്നു. ആക്കാലത്തു റോഡ് സൗകര്യം തീരെ ഇല്ലാതിരുന്നതിനാൽ ഇൻസ്‌പെക്ടറെ മഞ്ചലിൽ ചുമന്നു കൊണ്ടു വരണമായിരുന്നു. ഇൻസ്പെക്ടറുടെ വേഷം പേൻറ്, ഷർട്ട്, കോട്ട്, ഷൂ, ചുവന്ന തൊപ്പി ഇവയായിരുന്നു. അദ്ദേഹം വരുന്നതിൻെറ മുന്നോടിയായി സ്കൂൾ അലങ്കരിക്കുമായിരുന്നു. ഇൻസ്പെക്ടർ വന്നാൽ കേട്ടെഴുത്ത് പതിവായിരുന്നു. വാര്യേടത്ത് അഹമ്മദ് കുട്ടിയുടെ ഓർമ്മയിൽ അന്നെടുത്ത ചില വാക്കുകൾ ആംഗലേയ കോയ്മ, പച്ചമീൻ ഇവയായിരുന്നു. ആദ്യ കാലത്ത് അസംബ്ലി ഉണ്ടായിരുന്നില്ല. പ്രാർത്ഥന ഉണ്ടായിരുന്നു. ഈശ്വരപ്രാർത്ഥനയോടൊപ്പം ബ്രിട്ടീഷ് രാജ്ഞിയേയും പ്രകീർത്തിച്ചിരുന്നു. വാര്യേടത്ത് അഹമ്മദ് കുട്ടി ഓർത്തെടുത്ത അന്നത്തെ പ്രാർത്ഥന ഇങ്ങനെയാണ്. “ആരോഗ്യത്തോടിരിപ്പതി-നരുതാതെ വന്നീടുമോചെരിച്ചുള്ള എഴുത്ത്.” അന്ന് പഠിപ്പിച്ചിരുന്ന പ്രധാന വിഷയങ്ങൾ കണക്കും മലയാളവുമായിരുന്നു. പരീക്ഷകൾ നടത്തിയിരുന്നു. ഉച്ചഭക്ഷണം സർക്കാർ വകയായി ഉണ്ടായിരുന്നില്ലെങ്കിലും, മാനേജരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ കഞ്ഞിയും പുഴുക്കും നൽകിയിരുന്നു.

വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അധ്യായങ്ങൾ

1940ൽ നമ്മുടെ നാടിനെ പിടിച്ചു കുലുക്കിയ കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും റോഡിനു പടിഞ്ഞാറു വശം സ്ഥിതിചെയ്തിരുന്ന സ്കൂൾ കെട്ടിടം നിലം പൊത്തി. ഈ അപകടം നടന്നത് രാത്രിയിലായതുകൊണ്ട് വലിയ വിപത്ത് ഒഴിവായി. പിന്നീട് കിഴക്ക് ഭാഗത്തേക്ക്‌ മാറ്റി തൂണിൽ ഓല മേഞ്ഞ പുതിയ കെട്ടിടം പണിതു. ക്ലാസുകൾ അഞ്ചാം തരം വരെ ഉയർത്തുകയും എ എം എൽ പി സ്കൂൾ എന്ന് പേര് മാറ്റുകയും ചെയ്തു. ആയിടക്കുതന്നെ അബ്ദുഞ്ഞി സാഹിബ് അദ്ദേഹത്തിന്റെ പുത്രനായ മുഹമ്മദുണ്ണിക്ക്‌ സ്ഥാപനത്തിന്റെ നേതൃത്വം ഏല്പിച്ച് കൊടുത്തു. വളരെ കാലം ഈ സ്ഥാപനത്തെ നയിച്ച അദ്ദേഹം സമൂഹത്തിൽ അറിയപ്പെട്ടിരുന്നത് മാനേജർ എന്ന അപര നാമത്തിലാണ്. ഗവണ്മെന്റിന്റെ 1961ലെ സ്കൂൾ ക്ലാസ് പുനർനിർണയ നടപടിയോടെ അഞ്ചാം ക്ലാസ് നിർത്തലാക്കി. 1964-ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു ഏഴാം തരം വരെ ഉയർത്തി, എ.എം.യു.പി. സ്കൂൾ എന്ന്‌ പേര് മാറ്റിയെങ്കിലും, ഇന്നും ഇത് തട്ടുങ്ങൽ സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. 1996-ന് ശേഷം ഒരു കിണർ നിർമ്മിക്കുകയും ഷെഡ്പണിതു മോട്ടോർ വെക്കുകയും ചെയ്തു. പിന്നീട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം മൂത്രപുരകൾ നിർമ്മിച്ചു. പോസ്റ്റോഫീസ്, പബ്ലിക്ക് ഹെൽത്ത് സെൻറർ, മാവേലിസ്റ്റോർ, വില്ലേജ് ഓഫീസ്, ,കോപറേറ്റീവ് ബാങ്ക്, നിസ്കാരത്തട്ടുംമദ്രസ്സയും, അംഗൻവാടി കൂടാതെ ഐതിഹ്യമുളള ‘എരവ്കുളം’ എന്നറിയപ്പെടുന്ന ഒരു പൊതുകുളവും സ്കൂളിനടുത്തുണ്ട്. അംഗൻവാടി, മദ്രസ്സ, ഹെൽത്ത് സെൻറർ എന്നിവയ്കുളള സ്ഥലം മാനേജർ സംഭാവന ചെയ്തതാണ്. നിലവിൽ സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്. ഓലമേഞ്ഞ പഴയ കെട്ടിടങ്ങൾ മാറ്റി ഓടിട്ട കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിൽ മുഹമ്മദുണ്ണി ഹാജി അതീവ താല്പര്യം കാണിച്ചു. മുഹമ്മദുണ്ണി ഹാജിക്ക് ശേഷം അദ്ദേഹത്തിന്റെ മകൻ പി.എം. അബ്ദുൾമജീദ് മാനേജർ സ്ഥാനം ഏറ്റെടുത്തു. കേരളത്തിലെ മറ്റ് വിദ്യാലയങ്ങളിൽ കാണാത്ത പലതരം നൂതന സംവിധാനങ്ങളും ആശയങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്. വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ പണി കഴ്പ്പിച്ചത്. മുഴുവൻ ക്ലാസ് മുറികൾ എയർ കണ്ടീഷൻ ചെയ്തത്, അതിന്റെ പ്രവർത്തനത്തിന് വേണ്ട വൈദ്യുതി ഉത്പാദനത്തിനായി സോളാർ പാനലുകൾ സ്ഥാപിച്ചത്, ശുദ്ധജല പദ്ധതി, സ്മാർട്ട് ക്ലാസ് മുറികൾ, വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഓൺലൈൻ വഴി ഇംഗ്ലീഷ് ഭാഷ പഠന സൗകര്യങ്ങൾ, ആധുനിക അടുക്കള, എ.ഐ. ടീച്ചർ, മിനി തിയേറ്റർ, എക്കോബ്രിക്സ് സിസ്റ്റം ഉപയോഗിച്ചുള്ള അക്വാപോണിക്സ് കൃഷിരീതി തുടങ്ങിയ എല്ലാവിധ ആധുനിക സൗകര്യങ്ങളുമായി തട്ടുങ്ങൽ വിദ്യാലയം പുരോഗതിയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്നു. കൂടാതെ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി സ്കൂൾ ഗ്രൗണ്ടിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പ്രമുഖ പൂർവ വിദ്യാർത്ഥികളും കൂട്ടായ്മകളും

ഇന്ന് കൂളിമുട്ടത്തുള്ള പ്രമുഖ വ്യക്തികളിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൽനിന്ന് വിദ്യാഭ്യാസം നേടിയവരാണ്. ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായി മൂന്ന് തലമുറകളുടെ ചരിത്രം പറയാൻ ഈ സ്കൂളിനുണ്ട്. കൂളിമുട്ടത്തെ ഓരോ മനുഷ്യരുടെയും ഹൃദയസ്പന്ദനമായി തട്ടുങ്ങൽ സ്കൂളും അതിന്റെ മൈതാനവും നിലകൊള്ളുന്നു.
ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, മോഹിനിയാട്ടം തുടങ്ങിയ നൃത്തകലകളിലും, സംഗീതത്തിലും പ്രാവീണ്യം നേടി സ്വന്തമായി നൃത്ത വിദ്യാലയമുള്ള മനു മാസ്റ്റർ, സംസ്ഥാന വോളിബോൾ താരമായിരുന്ന വാഴൂർ ഗോപിനാഥൻ, ഫ്ലോറ ഗ്രൂപ്പ് എം.ഡി. വാത്തിയേടത്ത് ഹസ്സൻ, എസ്.കെ. ഹാഷിം തങ്ങൾ, അധ്യാപകവൃത്തിയിൽ ശോഭിച്ച സുരേഷ് മാസ്റ്റർ, സന്തോഷ് മാസ്റ്റർ, കൊച്ചു മുഹമ്മദ് മാസ്റ്റർ മുതലായവർ, എഴുത്തുകാരി നബീസത്ത് ബീവി, ബി.പി.ഒ. ആയി വിദ്യാഭ്യാസ മേഖലയിൽ ശോഭിച്ച സജീവൻ മാസ്റ്റർ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ്.
വിദ്യാർഥികളുടെ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി രക്ഷാകർത്താക്കളിൽനിന്ന് തിരഞ്ഞെടുക്കുന്ന PTA ശക്തമായി പ്രവർത്തിക്കുന്നു. ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളിലും PTA പ്രസിഡന്റ് സി.എ. മുഹമ്മദ് അഷറഫും കമ്മിറ്റി അംഗങ്ങളും തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർഥികൾക്ക് ഉചിതമായ മാർഗനിർദേശങ്ങൾ നൽകി അവരെ ആധുനിക യുഗത്തിനനുസരിച്ച് ഉയർത്തുന്നതിൽ അധ്യാപകരും പ്രധാനാധ്യാപകൻ സൂരജ് മാസ്റ്ററും അഹോരാത്രം പരിശ്രമിക്കുന്നു.

Our Vision & Mission

Vision

To provide high-quality education that nurtures the holistic development of every child.

Mission

To create a joyful, safe, and inclusive learning environment that encourages curiosity, creativity, and strong values.

Our Staff

P.M Abdul Majeed

SCHOOL MANAGER

Sooraj V.S

HEADMASTER

C.A Mohammed Ashraf

PTA PRESIDENT